Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യമാർക്കറ്റിനെതിരെ...

മത്സ്യമാർക്കറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു

text_fields
bookmark_border
പാണ്ടിക്കാട്: വല്യാത്രപ്പടിയിൽ സ്വകാര്യ മൊത്ത മത്സ്യമാർക്കറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനകീയ ആക്ഷൻ സമിതി. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ 10ന് വല്യാത്രപ്പടിയിൽ ബഹുജന പ്രതിഷേധ സംഗമം നടത്തുമെന്ന് ആക്ഷൻ സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2020 സെപ്റ്റംബറിൽ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമോ നൽകിയതോടെ മാർക്കറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെക്കുകയാണുണ്ടായത്. എന്നാൽ അനധികൃത മാർഗങ്ങളിലൂടെ മാർക്കറ്റ് വീണ്ടും പ്രവർത്തിപ്പിക്കാനാണ് ഉടമ ശ്രമിക്കുന്നതെന്നാണ് ജനകീയ ആക്ഷൻ സമിതിയുടെ ആരോപണം. ഇതേ തുടർന്നാണ് പരിസര മലിനീകരണത്തിന്​ കാരണമായും പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായും മാറുന്ന മൊത്ത മത്സ്യ മാർക്കറ്റിനെതിരെ പന്തൽ കെട്ടി ബഹുജന പ്രതിഷേധ സംഗമം നടത്തുന്ന​െതന്ന് ഭാരവാഹികൾ പറഞ്ഞു. ഐക്യു ടവറിൽ നടന്ന വാർത്തസമ്മേളനത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഐ. അബൂബക്കർ, ലീഗൽ അഡ്വൈസർ അഡ്വ. എൻ. ശ്രീപ്രകാശ്, കൺവീനർ പി. രാമദാസ്, ട്രഷറർ കെ. വിജയൻ, പി. രാമദാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story