Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുമാന്ധാംകുന്ന്​...

തിരുമാന്ധാംകുന്ന്​ പൂരം: മൂന്നാം നാളിൽ ഇന്ന് ഉത്സവക്കൊടിയേറ്റം

text_fields
bookmark_border
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മൂന്നാം പൂരനാളിൽ ശനിയാഴ്ച ഉത്സവ കൊടിയേറ്റം നടക്കും. ഭഗവതിക്ക് വടക്കേ നടയിലും ശിവന് കിഴക്കേനടയിലും ഒരുമിച്ചാണ് കൊടിയേറുക. രാത്രി ഏഴിനാണ് ചടങ്ങ്. ആറാട്ടെഴുന്നള്ളത്ത് ദർശിക്കാനെന്ന പോലെ ഉൽസവക്കൊടിയേറ്റിനും ഭക്തരുടെ വലിയ സാന്നിധ്യമുണ്ടാകും. കൊടിയേറ്റത്തോടൊപ്പം തായമ്പക, കേളി, കൊമ്പ് പറ്റ് എന്നിവയും നടക്കും. രാത്രി എട്ടിന് ശിവന്‍റെ ശ്രീഭൂതബലി, 9.30ന് കൊട്ടിയിറക്കം എന്നിവയാണ് രാത്രിയിലെ ചടങ്ങുകൾ. രാവിലെ എട്ടിന് നങ്ങ്യാർകൂത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 9.30ന് ആറാട്ടിനുള്ള കൊട്ടിയിറക്കവും തിരിച്ചെഴുന്നള്ളത്തും വൈകീട്ട് മൂന്നിന് ചാക്യാർകൂത്ത്, നാലിന് ഓട്ടന്തുള്ളൽ, 5.30ന് നാദസ്വരം, പാഠകം എന്നിവയും നടക്കും. വെള്ളിയാഴ്ച രാവിലെ 9.30നും രാത്രി 9.30നും ആറാട്ടിനുള്ള എഴുന്നള്ളത്ത്​ ദർശിക്കാൻ ഭക്തരെത്തിയിരുന്നു. വൈകീട്ട് 5.30ന് സംഗീത സമന്വയം പരിപാടിയും അരങ്ങേറി. m3 pmna2 angadipuram pooram ezhunnallath അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ നടന്ന ആറാട്ട് എഴുന്നള്ളത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story