Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷ്ഠ മഹോത്സവം

പ്രതിഷ്ഠ മഹോത്സവം

text_fields
bookmark_border
പ്രതിഷ്ഠ മഹോത്സവം
cancel
ആഘോഷിച്ചു കാളികാവ്: ചോക്കാട് പാറൽ മമ്പാട്ടുമൂല അയ്യപ്പ ഭജനമഠം താളമേള വാദ്യമേളങ്ങളോടെ ആഘോഷിച്ചു. ഭഗാവാന്‍റെ ആറാട്ട് മേൽശാന്തി ശിവപ്രസാദിന്‍റെ കാർമികത്വത്തിൽ പന്നിക്കോട്ടുമുണ്ട പുഴയിൽ നടന്നു. പ്രതിഷ്ഠ മഹോത്സവത്തിന്‍റെ ഭാഗമായി രണ്ടുദിവസത്തെ പരിപാടികളാണ്​ നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കലവറ നിറക്കൽ, ആചാര്യവരണം, ഗണപതി പൂജ, ശുദ്ധി ക്രിയകൾ, ദീപാരാധന, വാസ്തുബലി തുടങ്ങിയ കർമങ്ങൾ നടന്നു. ബുധനാഴ്ച പുലർച്ച അഷ്ഠദ്രവ്യ മഹാഗണപതി ഹോമം, കലശപൂജകൾ, നിത്യനിദാനം കൽപിക്കൽ, ഉച്ചപൂജ, പ്രസാദ ഊട്ട് തുടങ്ങിയവയും നടന്നു. ആറാട്ടിനെ തുടർന്ന് ദീപാരാധന, ഭദ്രദീപം തെളിയിക്കൽ, വിശ്വാനാഥൻ, വിജേഷ് എടത്തനാട്ടുകര തുടങ്ങിയവരുടെ ഇരട്ടത്തായമ്പക തുടങ്ങിയവയും ഉണ്ടായി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്​ പി.കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുനിൽ കോട്ടയിൽ, ട്രഷറർ കെ. സുരേഷ് ബാബു, നവീകരണ കമ്മിറ്റി പ്രസിഡന്‍റ്​ പി.കെ. രാജൻ, സെക്രട്ടറി എ.കെ. ശശീന്ദ്രൻ, ഏലാമ്പ്ര വേലായുധൻ, വി. സത്യൻ, ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി. Photo kkv aaratt .jpg മമ്പാട്ടുമൂല അയ്യപ്പ ഭജനമഠം പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് പന്നിക്കോട്ടുമുണ്ട പുഴയിൽ നടന്ന ആറാട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story