Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോത്തുകല്ലില്‍ റിങ്...

പോത്തുകല്ലില്‍ റിങ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കം

text_fields
bookmark_border
പോത്തുകല്ലില്‍ റിങ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കം
cancel
ALERT പോത്തുകല്ലില്‍ റിങ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കം എടക്കര: പോത്തുകല്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി റിങ് കമ്പോസ്റ്റ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ എം.എ. തോമസ്, മുസ്തഫ പാക്കട എന്നിവര്‍ സംസാരിച്ചു. വി.ഇ.ഒ നിഷ പദ്ധതി വിശദീകരിച്ചു. എല്ലാ വീടുകളിലും റിങ് കമ്പോസ്റ്റ് യൂനിറ്റുകള്‍ ആരംഭിച്ച് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം വീടുകളിലെ പച്ചക്കറി കൃഷിക്ക് ആവശ്യമായ ജൈവവളം ഉൽപാദിപ്പിക്കൽ കൂടി ലക്ഷ്യമിട്ടാണ്​ പദ്ധതി ആരംഭിച്ചത്​. ആദ്യഘട്ടത്തില്‍ 425 വീടുകളിലാണ് പദ്ധതി ആരംഭിച്ചത്. 2500 രൂപ വിലയുള്ള രണ്ട് റിങ്ങുകള്‍ 250 രൂപ ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് നല്‍കുന്നത്. 10.62 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പദ്ധതി നടപ്പാക്കും. mn edk- pothukallu പോത്തുകല്ലില്‍ റിങ് കമ്പോസ്റ്റ് പദ്ധതി പ്രസിഡന്റ് വിദ്യാരാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story