Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:42 AM IST Updated On
date_range 7 April 2022 5:42 AM ISTക്വാറിയിലെ മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ജൈവവൈവിധ്യ ബോർഡിന്‍റെ നിർദേശം
text_fieldsbookmark_border
മഞ്ചേരി: ആനക്കയം പഞ്ചായത്തിലെ പി.ജി.ഐ എന്ന കരിങ്കൽ ക്വാറിയും ക്രഷറും മൂലം നാട്ടുകാർക്കുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൽ പരിഹരിക്കാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ നിർദേശം. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടമക്ക് നിർദേശം നൽകണമെന്നും തുടർന്ന് പരാതികൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർക്ക് കത്ത് നൽകി. ഇതിനായി ക്വാറി പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിന്‍റെ സഹായം ഉറപ്പുവരുത്താവുന്നതാണെന്നും നിർദേശമുണ്ട്. കരിങ്കർ ക്വാറിയും ക്രഷറും മൂലം മഞ്ചേരി നഗരസഭയിലെ 28ാം വാർഡിലെ നെൽപ്പാടങ്ങളിൽ നെൽകൃഷി ചെയ്യാൻ പറ്റാത്ത വിധം മലിനജലം നിറഞ്ഞതായും മറ്റുജലാശയങ്ങളെയും ഇത് സാരമായി ബാധിക്കുന്നതായും പരാതി ഉയർന്നിരുന്നു. തുടർന്ന് കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നുള്ള പൊടിപടലം സമീപവാസികൾക്ക് ദുരിതമാവുന്നുണ്ട്. പാറ പൊട്ടിക്കുമ്പോൾ വീടുകൾക്ക് കുലുക്കമുണ്ടായി വിള്ളൽ സംഭവിക്കുന്നതായും പ്രദേശവാസികൾ മൊഴിനൽകിയതായി റിപ്പോർട്ടിലുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിർദേശം നൽകിയത്. ക്വാറിക്ക് 2024 വരെ ആനക്കയം പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story