Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:48 AM IST Updated On
date_range 6 April 2022 5:48 AM ISTഇഫ്താർ ടെന്‍റ് ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ
text_fieldsbookmark_border
ചെറുതുരുത്തി: ചെറുതുരുത്തി കൊച്ചിൻ പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് നോമ്പ് തുറക്കാൻ ഇഫ്താർ ടെന്‍റ് ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ. ദേശമംഗലം മേഖല വിഖായ സമിതിയാണ് വെള്ളവും പഴങ്ങളും ജ്യൂസും വിതരണം ചെയ്യുന്നത്. ടെന്‍റിൽ ഇരുന്ന് നോമ്പ് തുറക്കാനും അല്ലാത്തവർക്ക് പാർസലായി വിഭവങ്ങൾ നൽകാനും സൗകര്യമുണ്ട്. ദീർഘദൂര യാത്രക്കാർക്കും സ്ഥിരം യാത്രികർക്കും സേവനം ലഭിക്കും. ടെന്‍റിന്‍റെ ജില്ലതല ഉദ്ഘാടനം സർഗലയ സംസ്ഥാന ചെയർമാൻ ഷെഹീർ ദേശമംഗലം നിർവഹിച്ചു. മേഖല പ്രസിഡന്‍റ് ഇസ്മായിൽ വാഫി അധ്യക്ഷത വഹിച്ചു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല സെക്രട്ടറി ഷാഹിദ് കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. വിഖായ സംസ്ഥാന സമിതി അംഗം എം.എം. അബ്ദുൽ സലാം ആമുഖ പ്രഭാഷണം നിർവഹിച്ചു. മേഖല വൈസ് പ്രസിഡന്‍റ് ഫായിസ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല ജോയന്‍റ് സെക്രട്ടറി കെ.എം. ഹുസൈൻ, മേഖല ട്രഷറർ പി.വൈ. അബ്ദുൽ കരീം, ഷഹീം, സുധീർ, അലി, ഫൈസൽ, സാദിഖ്, ഷാനിഫ്, ലത്തീഫ്, അജ്മൽ, ഷാഹിൻ, ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. ---------- TCTC Ty 3: വഴിയാത്രക്കാർക്ക് നോമ്പ് തുറക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ് വിഖായ ഒരുക്കിയ ഇഫ്താർ ടെന്‍റിന്‍റെ ഉദ്ഘാടനം സർഗലയ സംസ്ഥാന ചെയർമാൻ ഷെഹീർ ദേശമംഗലം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story