Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:47 AM IST Updated On
date_range 6 April 2022 5:47 AM ISTതിരുമാന്ധാംകുന്ന് പൂരത്തിന് നാളെ തുടക്കം
text_fieldsbookmark_border
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ 11 ദിവസം നീളുന്ന പൂരാഘോഷത്തിന് ഏപ്രിൽ ഏഴിന് തുടക്കമാവും. ഗുരുവായൂർ ദേവസത്തിന്‍റെ മൂന്ന് ആനകൾ പുരം പുറപ്പാട് നാളിലുണ്ടാവും. 11 നാണ് ഉത്സവത്തിന് സമാപനം കുറിക്കുന്ന പതിനൊന്നാം പൂരം. ഭഗവതിക്ക് പടഹാദി, ധ്വജാദി അങ്കുരാദി മുറകളിലായി 11 ദിവസത്തെ ചടങ്ങുകളോടെയും ശിവന് ധ്വജാദി മുറയിൽ ആറു ദിവസത്തെ ചടങ്ങോടെയുമാണ് ഉത്സവം നടക്കുക. പൂരം ദിവസങ്ങളിൽ രാവിലെയും വൈകീട്ടും നടക്കുന്ന ആറാട്ടെഴുന്നള്ളത്താണ് വിശേഷ ചടങ്ങ്. ഭഗവതിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ശിവന് എട്ടാം പൂരനാളിൽ ഒരു ആറാട്ടുമാണുണ്ടാവുക. എട്ടാം പൂരനാളിൽ ശിവനും ഭഗവതിക്കും ഒരേ സമയം ആറാട്ടെഴുന്നള്ളത്ത് നടക്കും. മൂന്നാം പൂരനാളിൽ വൈകീട്ട് ഭഗവാനും ഭഗവതിക്കും കൊടിയേറ്റ്, ആറാംപൂരനാളിൽ ശിവന് ഉത്സവബലി, പത്താം പൂരനാളിൽ പള്ളിവേട്ട എന്നിവ പൂരനാളുകളിലെ വിശേഷ ചടങ്ങാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
