Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:43 AM IST Updated On
date_range 6 April 2022 5:43 AM ISTവിലക്കയറ്റം; താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന
text_fieldsbookmark_border
മഞ്ചേരി: പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന്‍റെ ഭാഗമായി ഏറനാട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മഞ്ചേരി, ആനക്കയം, പാണായി, മുണ്ടുപറമ്പ്, മലപ്പുറം എന്നിവിടങ്ങളിലെ പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും പാക്ക് ചെയ്ത സാധനങ്ങളിൽ വിലവിവരം രേഖപ്പെടുത്താത്തതിനും അഞ്ച് കടകൾക്കെതിരെ നടപടിയെടുത്തു. അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്ന കടകൾക്ക് വില കുറക്കാൻ കർശന നിർദേശം നൽകി. വരുംദിവസങ്ങളിൽ സംയുക്ത സ്ക്വാഡിന്‍റെ നേതൃത്വത്തിൽ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ സി.എ. വിനോദ്കുമാർ, റേഷനിങ് ഇൻസ്പെക്ടർ പി. പ്രദീപ്, ജീവനക്കാരായ കെ. സന്തോഷ് കുമാർ, എം. സുഹൈൽ, ടി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story