Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നംകുളത്ത്​...

കുന്നംകുളത്ത്​ കോൺഗ്രസ്​ ഗ്രൂപ്പ്​ യോഗം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു

text_fields
bookmark_border
കുന്നംകുളത്ത്​ കോൺഗ്രസ്​ ഗ്രൂപ്പ്​ യോഗം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു കുന്നംകുളം: കുന്നംകുളത്ത്​ കോൺഗ്രസ്​ ഗ്രൂപ്പ്​ യോഗം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തൃശൂര്‍ റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ്​ ഡി.സി.സി സെക്രട്ടറിമാരായ സി.ഐ. ഇട്ടിമാത്യു, വി.കെ. രഘു സ്വാമി, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്. വിവരമറിഞ്ഞെത്തിയ എ ഗ്രൂപ്പുക്കാരായ വര്‍ഗീസ് ചൊവ്വന്നൂര്‍, എം.എം. സലീം, ജമാല്‍ കരിക്കാട്, എ.എം. നിധീഷ്, വിഘ്‌നേശ്വര പ്രസാദ്, ജെറിന്‍ പി. രാജു, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം തടഞ്ഞത്. കെ.പി.സി.സി നയങ്ങളെ അംഗീകരിക്കണമെന്നും യോഗം പിരിച്ചു വിടണമെന്നും തടയാനെത്തിയവര്‍ ആവശ്യപ്പെട്ടു. കുന്നംകുളത്ത് എ ഗ്രൂപ്പുകാർ രണ്ടു ചേരിയായി പ്രവർത്തനം തുടരുന്നതിനിടയിലായിരുന്നു ഒരു വിഭാഗം യോഗം ചേർന്നത്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി യോഗം ചേര്‍ന്നത്​ സംബന്ധിച്ച്​ കെ.പി.സി.സിക്ക് പരാതി നല്‍കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story