Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൂടൽമാണിക്യം അധികൃതർ...

കൂടൽമാണിക്യം അധികൃതർ ഉണ്ണായി വാരിയരെയും അമ്മന്നൂരിനെയും അപമാനിച്ചു - കുരിപ്പുഴ

text_fields
bookmark_border
കൂടൽമാണിക്യം അധികൃതർ ഉണ്ണായി വാരിയരെയും അമ്മന്നൂരിനെയും അപമാനിച്ചു -കുരീപ്പുഴ തൃശൂർ: മൻസിയ എന്ന കലാകാരിക്ക് മതത്തിന്റെ പേരിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിന് അനുവാദം നിഷേധിക്കുക വഴി ക്ഷേത്രം അധികൃതർ ഉണ്ണായി വാര്യരെയും അമ്മ ന്നൂരിനെയും അപമാനിക്കുകയായിരുന്നുവെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ. വിഷയത്തിൽ സർക്കാർ ഇടപെട്ട്​ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നൽകണം. കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റി തൃശൂർ കോർപറേഷനു മുന്നിൽ നടത്തിയ 'മൻസിയക്കൊപ്പം മനുഷ്യ പക്ഷം' എന്ന പേരിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ.ഡി. ഉഷ അധ്യക്ഷത വഹിച്ചു. ടി.കെ. ശക്തിധരൻ, അഡ്വ. രാജഗോപാൽ വാകത്താനം, സി. ചന്ദ്രബാബു, സന്തോഷ് മാനവം, കെ. നളിനി എന്നിവർ സംസാരിച്ചു. തിയറ്റർ ബ്ലാക്ക് കണ്ണപുരം അവതരിപ്പിച്ച കന്ന ബീസ് ഇൻഡിക്ക എന്ന നാടകവും അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story