Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:47 AM IST Updated On
date_range 3 April 2022 5:47 AM ISTകാട്ടുപന്നി ശല്യം: പാതയോരത്തെ കാട് വെട്ടണമെന്നാവശ്യം
text_fieldsbookmark_border
കാളികാവ്: പാതയോരങ്ങളിലെ കാട് വെട്ടാത്തത് കാട്ടുപന്നികളുടെ സ്വൈരവിഹാരത്തിന് കാരണമാവുന്നു. ആനവാരി കെ.എ.കെ പടിയിലും പരിസരങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലും കാടുമൂടിയത് കാരണം കാട്ടുപന്നികൾ കൂട്ടമായി തമ്പടിച്ചത് ജനജീവിതത്തിന് ഭീഷണിയാവുകയാണ്. രാപ്പകൽ ഭേദമില്ലാതെ പന്നികൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കാനെത്തുമ്പോൾ ഇരുചക്ര വാഹനങ്ങൾ പന്നികളെ ഇടിച്ച് മറിയുന്നത് പതിവാണ്. കാൽനടയാത്രികരെ പന്നികൾ ആക്രമിക്കുന്നതും പതിവാണ്. നിരവധി പേർക്ക് ഇവിടെ വെച്ച് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കെ.എ.കെ പടി ആൾകൂട്ടം ക്ലബ് കാളികാവ് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർക്ക് പരാതി നൽകി. കെ. അബ്ദുൽ ഖാദറാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story