Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തിന്‍റെ വികസന...

കേരളത്തിന്‍റെ വികസന മുന്നേറ്റം തകർക്കാൻ പ്രതിപക്ഷ ശ്രമം: എ. വിജയരാഘവൻ

text_fields
bookmark_border
വടക്കാഞ്ചേരി: കെ-റെയിൽ ഉൾപ്പെടെ കേരളത്തിന്‍റെ വികസന മുന്നേറ്റം തകർക്കാനാണ് കേരളത്തിലെ പ്രതിപക്ഷ ശ്രമമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. വി.ഡി. സതീശനും കെ. സുധാകരനും കുറ്റിപറിക്കാൻ നടക്കുകയാണ്. കേരളത്തിൽ എവിടേക്കും യാത്ര ചെയ്യാൻ കെ-റെയിൽ വഴി കഴിയും. ദേശീയപാതക്ക് ഭൂമി ഏറ്റെടുത്തപ്പോൾ മികച്ച നഷ്ടപരിഹാരം നൽകി. അന്നും കുപ്രചാരണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസ് പതാകജാഥയുടെ ശനിയാഴ്ചത്തെ പര്യടനത്തിന്‍റെ സമാപന പൊതുയോഗം വടക്കാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനം തിരസ്കരിച്ചിട്ടും കോൺഗ്രസ് തെറ്റായ നിലപാടുകൾ തിരുത്താൻ തയാറാവുന്നില്ലെന്നും ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുന്ന ഗൗരവതരമായ സമീപനം കോൺഗ്രസ് സ്വീകരിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story