Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിനോദയാത്രക്കിടെ...

വിനോദയാത്രക്കിടെ അപകടം; ചങ്ങരംകുളം സ്വദേശി മരിച്ചു

text_fields
bookmark_border
വിനോദയാത്രക്കിടെ അപകടം; ചങ്ങരംകുളം സ്വദേശി മരിച്ചു
cancel
ചങ്ങരംകുളം: വാൽപ്പാറയിലേക്ക് വിനോദയാത്ര പോയ ചങ്ങരംകുളം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പരേതനായ നെല്ലിക്കൽ പദ്​മനാഭന്‍റെ മകൻ അനിൽകുമാറാണ്​ (44) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അനിൽകുമാർ സുഹൃത്തുക്കൾക്കൊപ്പം വാൽപ്പാറയിലേക്ക് പോയത്. ചാലക്കുടി- അതിരപ്പിള്ളി റൂട്ടിൽ വെറ്റിലപ്പാറ 13ൽ ശനിയാഴ്ച പുലർച്ച 4.30ഓടെയാണ് ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് മറിഞ്ഞത്. പള്ളിക്കുന്ന് സ്വദേശി ഷെമീർ (41), വളയംകുളം സ്വദേശി സമർ (37) കോക്കൂർ സ്വദേശി ഷാജി (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ജാനകിയാണ്​ അനിൽകുമാറിന്‍റെ മാതാവ്​. ഭാര്യ: സജിത. മക്കൾ: ആദിദേവ്, അനാമിക. സഹോദരങ്ങൾ: ബാബുരാജ്, സൂര്യപാലൻ, വിജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഷൊർണൂർ ശാന്തിതീരത്ത്. anilkumar obit ckm - അനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story