Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:50 AM IST Updated On
date_range 2 April 2022 5:50 AM ISTകാൽനടക്കാർക്കും രക്ഷയില്ല: മങ്കട ടൗണിൽ അപകട യാത്ര.
text_fieldsbookmark_border
കാൽനടക്കാർക്കും രക്ഷയില്ല: മങ്കട ടൗണിൽ അപകട യാത്ര മങ്കട: ഗതാഗതക്കുരുക്ക് നിത്യസംഭവമായ മങ്കട മേലെ ജങ്ഷനിൽ കാൽനട യാത്രക്കാരും ദുരിതത്തിൽ. മേലെ ജങ്ഷനിൽ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഏക സീബ്ര ലൈനിലാണ് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള മിക്ക ബസുകളും നിർത്തുന്നത്. ബസ് സ്റ്റോപ് ഇവിടെനിന്ന് മാറ്റിയിട്ട് വർഷങ്ങളായെങ്കിലും പലർക്കും ഈ നിയമം ബാധകമാവുന്നില്ല. തിരക്കേറിയ ടൗണിൽ കാൽനട യാത്രക്കാർക്കുള്ള ഏക മാർഗമാണ് ഇതോടെ തടസ്സപ്പെടുന്നത്. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തി കൊടുക്കണമെന്ന നിയമമുണ്ടെങ്കിലും മിക്കവാഹനങ്ങും ഇത് പാലിക്കാറില്ല. അതിനാൽ തന്നെ തിരക്കേറിയ സമയങ്ങളിൽ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. മഞ്ചേരി-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ കൂട്ടിൽ, മക്കരപറമ്പ് റോഡുകളിലേക്ക് ആളുകൾ മുറിച്ചുകടക്കുന്ന ഭാഗത്തുള്ള സീബ്ര ലൈനിലാണ് ഈ അവസ്ഥ. മങ്കട ഹയർ സെക്കൻഡറി, വി.എച്ച്.സി, ടി.ടി.ഐ വിദ്യാർഥികൾ മറ്റ് യാത്രക്കാർ എന്നിവരൊക്കെ എതിർവശത്തുള്ള രണ്ട് റോഡിലേക്കും മുറിച്ചുകടക്കാനുള്ള ഏക മാർഗമാണിത്. വീതി കുറഞ്ഞ റോഡും ഇരുവശത്തേക്കുമുള്ള ഇറക്കവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ തന്നെ ഇവിടെ അപകടങ്ങളും പതിവായിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ തോന്നിയപോലെ ആയതുകൊണ്ട് പലപ്പോഴും നാട്ടുകാരും വ്യാപാരികളും ഇടപെട്ടാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാറുള്ളത്. Mc MNGD 1 Zeebra മങ്കട മേലെ അങ്ങാടിയിൽ സീബ്രാലൈനിനു മുകളിൽ നിർത്തിയ ബസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
