Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഛത്തീസ്​ഗഡിൽ മലയാള...

ഛത്തീസ്​ഗഡിൽ മലയാള സിനിമകൾ ജനപ്രിയം- നീരജ്​ ഗ്​വാൽ

text_fields
bookmark_border
ഛത്തിസ്​ഗഢിൽ മലയാള സിനിമകൾ ജനപ്രിയം -നീരജ്​ ഗ്​വാൽ തൃശൂർ: ഛത്തിസ്​ഗഢിൽ ഡബ്​ ചെയ്ത മലയാള സിനിമകൾക്ക് വൻ ​ജനപ്രീതിയാണെന്ന്​ ഛത്തിസ്​ഗഢ്​​ സംവിധായകൻ നീരജ്​ ഗ്​വാൽ. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെത്തിയ നീരജ്​ 'മാധ്യമ'ത്തോട്​ സംസാരിക്കുകയായിരുന്നു. ഛത്തിസ്​ഗഢിൽ ഡബ്​ ചെയ്ത തെലുങ്ക്​, തമിഴ്​, മലയാളം സിനിമകൾക്ക്​ ഡിമാൻഡുണ്ട്​. അവർക്ക്​ മോഹൻലാലിനെ നല്ലപോലെ തിരിച്ചറിയും. കുറച്ചുപേർക്ക്​ മമ്മൂട്ടിയും പരിചയം തന്നെ. അല്ലു അർജുനും പവൻ കല്യാണും രജനീകാന്തും ഇപ്പോഴും അവിടെ സൂപ്പർതാരങ്ങളാണ്​. രാജമൗലിയുടെ ഡബ്​ ചെയ്ത 'ആർ.ആർ.ആർ' സിനിമ ​ബ്ലോക്ക്​ ബ്ലസ്റ്ററാണ്​. പക്ഷേ, സിനിമ വ്യവസായം പരിപോഷിക്കാൻ സർക്കാർ ശ്രദ്ധ കൊടുക്കുന്നതേയില്ല. ഛത്തിസ്​ഗഢിൽനിന്നുള്ള ഡോക്യുമെന്‍ററികളും സിനിമകളും ​സംസ്ഥാനത്തിന്​ പുറത്ത്​ അറിയപ്പെടുന്നുണ്ടാകും. എന്നാൽ, സ്വന്തം നാട്ടിൽ അത്ര ജനപ്രിയമല്ല. ഇപ്പോഴും ദാരിദ്ര്യത്തിലും രോഗപീഡയിലും വലയുകയാണ്​ ഛത്തിസ്​ഗഢ്​​ ജനത. അവരുടെ നാടൻ കലാസംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്​. അവർക്ക്​ മറ്റ്​ വിഷയങ്ങൾ ആലോചിക്കാൻ തന്നെ കഴിയില്ല. കഴിഞ്ഞവർഷം മാത്രമാണ്​ ഛത്തിസ്​ഗഢ്​ ഭാഷയിലെ മികച്ച ചലച്ചിത്രത്തിനുള്ള സിനിമക്ക്​ ദേശീയ അവാർഡ്​ പ്രഖ്യാപിച്ചത്​. രാജ്യത്തെ ഏറ്റവും മികച്ച സിനിമകളിറങ്ങുന്നത്​ മലയാളത്തിലാണ്​. ഇവിടെ ചെറു ഗ്രാമങ്ങളിൽ പോലും സിനി​മ സൊസൈറ്റികളുണ്ടെന്നത്​ അദ്​ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. tcr neeraj gwal 2: നീരജ്​ ഗ്​വാൽ tcr neeraj gwal : നീരജ്​ ഗ്​വാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story