Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാൻസ്ഫോർമർ...

ട്രാൻസ്ഫോർമർ പണിമുടക്കി; കുടിവെള്ളം നിലച്ചിട്ട്​ മൂന്ന് ദിവസം

text_fields
bookmark_border
ട്രാൻസ്ഫോർമർ പണിമുടക്കി; കുടിവെള്ളം നിലച്ചിട്ട്​ മൂന്നുദിവസം പുലാമന്തോൾ: ചെറുകര പുളിങ്കാവ് പ്ലാന്‍റിലെ ട്രാൻസ്ഫോർമർ പണിമുടക്കിയതിനെ തുടർന്ന്​ കുടിവെള്ളം നിലച്ചിട്ട് മൂന്നുദിവസം പിന്നിടുന്നു. പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ളം നിലച്ചത്. ഇതോടെ ജല അതോറിറ്റിയെ ആശ്രയിക്കുന്നവർ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. കേരള വാട്ടർ അതോറിറ്റിയുടെ ഇട്ടക്കടവ് പദ്ധതിയിൽനിന്ന് ചെറുകര പ്ലാന്‍റിലെത്തി ശുചീകരിച്ചാണ്​ വിവിധ മേഖലകളിൽ കുടിവെള്ളമെത്തിക്കുന്നത്. പ്രധാന ട്രാൻസ്ഫോർമറാണ് പണിമുടക്കിയത്. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാവുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. MCPML: Transformar Panimudakki.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story