Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:40 AM IST Updated On
date_range 2 April 2022 5:40 AM ISTഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അരിയല്ലൂര്‍ സ്വദേശിക്ക് കഠിനതടവും പിഴയും
text_fieldsbookmark_border
മഞ്ചേരി: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പരപ്പനങ്ങാടി അരിയല്ലൂര്‍ അബ്ദുസ്സമദിനെയാണ് (56) മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 1990 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യവീട്ടുകാര്‍ 20 പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയും നല്‍കിയിരുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ടത് നല്‍കാത്തതിലുള്ള വിരോധം മൂലം 2015 മാര്‍ച്ച് 31ന് പ്രതി ഭാര്യ ആയിഷയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജെ.ഇ. ജയനാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story