Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറമദാൻ വിപണിയി​ലേക്ക്​...

റമദാൻ വിപണിയി​ലേക്ക്​ ഈത്തപ്പഴങ്ങളെത്തി

text_fields
bookmark_border
റമദാൻ വിപണിയി​ലേക്ക്​ ഈത്തപ്പഴങ്ങളെത്തി
cancel
പൊന്നാനി: റമദാൻ അടുത്തതോടെ വിപണി കീഴടക്കുകയാണ് വിദേശത്തുനിന്ന്​ എത്തുന്ന ഈത്തപ്പഴങ്ങൾ. കോവിഡിനെ തുടർന്ന്​ കഴിഞ്ഞ രണ്ട് വർഷവും തളർച്ചയിലായിരുന്ന ഈത്തപ്പഴ വിപണി ഇത്തവണ ഉണർവിലാണ്​. 42 തരം ഈത്തപ്പഴമാണ് വിപണയിൽ ലഭ്യമാവുന്നത്. അജ്​വ, ശുക്രിയ, സഫാവി, എലൈറ്റ്, തുനീഷ്യ, മറിയം, നബാട്ട്, ബറാറി, ഇംതിയാസ്, അൾജീരിയ ഫിറ്റ്, ഫറാജ്, ഡിലൻ, ഇഹ്സാൻ തുടങ്ങിയവയാണ് പ്രധാനമായും വിപണിയിലുള്ളത്. 65 മുതൽ 1000 രൂപ വരെയാണ് കിലോക്ക്​ വിപണിവില. നേരത്തേ നോമ്പ് തുറക്കാൻ ഏറെപേർ ഉപയോഗിച്ചിരുന്ന കാരക്കക്ക് ആവശ്യക്കാർ കുറവാണെങ്കിലും ഈത്തപ്പഴത്തിന് ഡിമാൻഡ്​ കൂടുകയാണ്. ഈജിപ്ത്, സൗദി, തുനീഷ്യ, ഇറാൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഈത്തപ്പഴമെത്തുന്നത്. കഴിഞ്ഞ റമദാനിൽ തളർച്ച നേരിട്ട ഈത്തപ്പഴത്തിന് ഇത്തവണ ആവശ്യക്കാർ ഏറെയാണെന്ന് പൊന്നാനി അങ്ങാടിയിലെ മൊത്തവ്യാപാരി ടി.പി.ഒ. മുജീബ് പറഞ്ഞു. Photo: MP PNN 3: പൊന്നാനിയിലെ ഈത്തപ്പഴ വിപണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story