Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്​.ഡി.പി.ഐ ധർണ

എസ്​.ഡി.പി.ഐ ധർണ

text_fields
bookmark_border
എസ്​.ഡി.പി.ഐ ധർണ
cancel
കുറ്റിപ്പുറം: ഭൂനികുതി, കെട്ടിട നികുതി, വൈദ്യുതി ചാർജ്, വെള്ളക്കരം, വാഹന നികുതി വർധന, നിത്യോപയോഗ വസ്തുക്കളുടെ വില വർധന തുടങ്ങി ഇടത് സർക്കാറിന്‍റെ ജനവിരുദ്ധ നടപടികൾക്കെതിരായ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി എസ്​.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണയുടെ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്​ കെ.ടി. റഷീദ് നിവേദനം നൽകി. കെ.പി. മുസ്തഫ ധർണ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണക്ക് ഫൈസൽ മാരാത്ത്, നാസർ ചെങ്ങണക്കാട്ടിൽ, യാഹുട്ടി ചെല്ലൂർ, നൗഷാദ് നടുവട്ടം, ഇസ്മായീൽ പള്ളിപ്പടി, അഫ്സൽ കൊളത്തോൾ, ഷൗക്കത്ത് പൈങ്കണ്ണൂർ, ഷാജഹാൻ കൊളത്തോൾ തുടങ്ങിയവർ നേതൃത്വം നൽകി. Photo: MP KTPM കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിന് മുന്നിൽ എസ്​.ഡി.പി.ഐ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story