Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബ്ബാസലി ശിഹാബ്​ തങ്ങൾ...

അബ്ബാസലി ശിഹാബ്​ തങ്ങൾ മുസ്​ലിംലീഗ്​ ജില്ല പ്രസിഡന്‍റ്​

text_fields
bookmark_border
മലപ്പുറം: സാദിഖലി ശിഹാബ്​ തങ്ങളുടെ​ പിൻഗാമിയായി സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്​ലിം ലീഗ്​ ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച ജില്ല ഓഫിസിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി തങ്ങളാണ് പ്രഖ്യാപനം നിർവഹിച്ചത്​​. ഹൈദരലി ശിഹാബ്​ തങ്ങൾ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജില്ലയിലെ പാർട്ടി നേതൃസ്ഥാനം ലഭിച്ചത്​ സാദിഖലി തങ്ങൾക്കായിരുന്നു. ഇതേ കീഴ്​വഴക്കം പാലിച്ചാണ്​ അബ്ബാസലിയും ജില്ലകമ്മിറ്റിയുടെ അമരത്തേക്ക്​ വരുന്നത്​. സാദിഖലി ശിഹാബ് തങ്ങള്‍ ജില്ല പ്രസിഡന്‍റായി ചുമതലയേറ്റതുമുതൽ മലപ്പുറം നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു അബ്ബാസലി. നേരത്തേ പാണക്കാട്​ യൂനിറ്റ്​ പ്രസിഡന്‍റ്​ പദവി വഹിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റും തുടര്‍ച്ചയായി മൂന്നു തവണ സംസ്ഥാന പ്രസിഡന്‍റുമായി. നിരവധി മതസ്ഥാപനങ്ങളുടെ സാരഥിയാണ്​. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ ഇളയ മകനായി 1971ല്‍ ജനനം. പാണക്കാട് യു.പി സ്‌കൂളില്‍നിന്ന് പ്രാഥമിക പഠനം. ദാറുല്‍ ഉലൂം ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പാസായി. കോഴിക്കോട് ഫാറൂഖ്​ കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ​ ശേഷം അലീഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽനിന്ന്​ ഇംഗ്ലീഷ്​ സാഹിത്യത്തിൽ ബിരുദം നേടി. അലീഗഢിൽ പഠിക്കുമ്പോൾ മലയാളി വിദ്യാര്‍ഥികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ബി.എ നേടി​. കൊയിലാണ്ടിയിലെ സഖാഫ് ചെറിയകോയ തങ്ങളുടെ മകള്‍ സജ്‌ന സഖാഫാണ് ഭാര്യ. മക്കള്‍: റാജിഹ്, റസാന്‍, സിദ്ഖ്, ആഹില്‍, ഹില്‍യ. mpg abbasali shihab thangal അബ്ബാസലി ശിഹാബ് തങ്ങള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story