Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:50 AM IST Updated On
date_range 1 April 2022 5:50 AM ISTജനകീയ ജനപ്രതിനിധിക്ക് കണ്ണീരോടെ വിട
text_fieldsbookmark_border
അന്തിമോപചാരം അർപ്പിക്കാൻ ജനമൊഴുകി മഞ്ചേരി: സൈഡ് കൊടുക്കാത്തതുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബൈക്കിലെത്തിയ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന് (57) നാടിന്‍റെ യാത്രാമൊഴി. ജനകീയനായ ജനപ്രതിനിധിയുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ നാട് കണ്ണീരണിഞ്ഞു. നിസ്സാരമായ വാക്കുതർക്കത്തിന്‍റെ പേരിൽ കൗൺസിലറുടെ ജീവനെടുത്തതിന്‍റെ നടുക്കത്തിൽനിന്ന് പലരും മോചിതരായിട്ടില്ല. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഉച്ചക്ക് ഒന്നോടെ പൊതുദർശനത്തിനായി ടൗൺഹാളിൽ എത്തിച്ചു. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാക്കയെ കാണാൻ നിരവധി പേരാണ് എത്തിയത്. എം.എൽ.എമാരും മുസ്ലിം ലീഗ് നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് കിഴക്കേത്തലയിലെ സഹോദരൻ അബ്ദുല്ല ഹസന്‍റെ വീട്ടിലെത്തിച്ച് ബന്ധുക്കൾക്കും വീട്ടുകാർക്കും അവസാനമായി കാണാൻ അവസരമൊരുക്കി. പിതാവിന്‍റെ ചേതനയറ്റ ശരീരം കണ്ടതോടെ മക്കളുടെ നിയന്ത്രണം വിട്ടു. കൂടെയുണ്ടായിരുന്നവർക്കും ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. വൈകീട്ട് മൂന്നോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുൽ ഹമീദ്, എ.പി. അനിൽകുമാർ, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹീം, പി.കെ. ബഷീർ, ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയ്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ, ജില്ല പഞ്ചായത്ത് അംഗം എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയ നേതാക്കളും സഹ കൗൺസിലർമാരും നഗരസഭ ജീവനക്കാരും ആശുപത്രിയിലും ടൗൺഹാളിലുമെത്തി അന്ത്യാജ്ഞലി അർപ്പിച്ചു. mpg manjeri : കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
