Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.എസ്.എസ് ഗ്രാന്റ്...

എൻ.എസ്.എസ് ഗ്രാന്റ് ഫിയസ്റ്റ സമാപിച്ചു  

text_fields
bookmark_border
എൻ.എസ്.എസ് ഗ്രാന്റ് ഫിയസ്റ്റ സമാപിച്ചു  
cancel
എൻ.എസ്.എസ് ഗ്രാന്റ് ഫിയസ്റ്റ സമാപിച്ചു കൊണ്ടോട്ടി: മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം വനിത അറബിക് കോളജ്​ എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ഗ്രാന്റ് ഫിയസ്റ്റ സമാപിച്ചു. 'ലൈറ്റ് ടു ഹൈലൈറ്റ്‌സ്' തലക്കെട്ടില്‍ നടന്ന പരിപാടിയുടെ സമാപന സമ്മേളനം കാലിക്കറ്റ് സർവകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. സോണി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലക്ക്​ കീഴിലെ മികച്ച യൂനിറ്റിന്​ ലഭിച്ച പുരസ്‌കാരം അദ്ദേഹം പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. പി. ജുബൈലിയക്ക് കൈമാറി. എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത്​ മാസികയുടെ പ്രത്യേക പതിപ്പും അവര്‍ പ്രകാശനം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഉമ്മുല്‍ ഹസനാത്ത് മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫിസര്‍ ഡോ. അബ്ദുല്‍ നാസര്‍, എം. നിഷ്മ, പ്രഫ. കെ.സി. ഫൈസല തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 1 nss: മോങ്ങം അന്‍വാറുല്‍ ഇസ്​ലാം വനിത അറബിക് കോളജ് എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ഗ്രാന്റ് ഫിയസ്റ്റ സമാപനം കാലിക്കറ്റ് സർവകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. സോണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story