Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:41 AM IST Updated On
date_range 31 March 2022 5:41 AM ISTവെളപ്പായ പാലത്തിലെ ടോൾ പിരിവ് നിർത്തൽ പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിൽ
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: വെളപ്പായ-മെഡിക്കൽ കോളജ് റെയിൽവേ മേൽപാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കുന്ന കാര്യം പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിൽ. ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി നൽകിയ കത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഉചിതമായ തീരുമാനം എടുക്കാൻ കത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ജില്ലക്കകത്തുനിന്നും പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽനിന്നും നിരവധി രോഗികൾ ചികിത്സ തേടി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ എത്തുന്നുണ്ട്. ഇവരിൽ അധികം പേരും മേൽപാലം വഴിയാണ് പോകുന്നത്. വർഷങ്ങളായി യാത്രക്കാരിൽനിന്ന് ഇവിടെ ടോൾ പിരിക്കുന്നുണ്ട്. മാത്രമല്ല, ആംബുലൻസ് ഉൾപ്പെടെ പല വാഹനങ്ങളും ഇവിടെ ഗതാഗത കുരുക്കിൽ ഏറെനേരം അകപ്പെടാറുമുണ്ട്. ഇതെല്ലാം പരിഗണിച്ച് വർഷങ്ങളായി തുടരുന്ന ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ബെന്നി ബഹനാൻ എം.പി കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story