Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:46 AM IST Updated On
date_range 30 March 2022 5:46 AM ISTമഞ്ചേരിയിൽ യു.ഡി.എഫ് കൗൺസിലറെ ബൈക്കിലെത്തിയ സംഘം മാരകമായി പരിക്കേൽപ്പിച്ചു
text_fieldsbookmark_border
വെട്ടേറ്റതാണെന്നാണ് പ്രാഥമിക നിഗമനം മഞ്ചേരി: . 16ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് പരിക്കേറ്റത്. വെട്ടേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ബോധരഹിതനായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വൻെറിലേറ്ററിലേക്ക് മാറ്റി. കാറിൽ കൗൺസിലറെ കൂടാതെ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച ഇന്നോവ കാറിൻെറ പിറക് വശത്തെ ചില്ല് തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് സൂചന. manjeri car glass കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ സഞ്ചരിച്ച കാറിൻെറ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story