Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഭാതര്‍ക്കം:...

സഭാതര്‍ക്കം: സുപ്രീംകോടതി വിധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം -കാതോലിക്ക ബാവ

text_fields
bookmark_border
കോ​ട്ട​യം: മ​ല​ങ്ക​ര സ​ഭാ​ത​ര്‍ക്കം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ന്ന് നി​യ​മം പാ​സാ​ക്കു​ന്ന​തി​ന് ക​ര​ട് ബി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​ര്‍ നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ. ബി​ല്ലി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു. ക​ര​ടു​ബി​ല്ലി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​ന്നു​വെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പ് സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി​യ ഒ​രു സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​ട​തി​വി​ധി​യു​ടെ അ​ന്ത​സ്സ​ത്ത ഉ​ള്‍ക്കൊ​ണ്ട്​ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തേ​ണ്ട​ത്. അ​തി​നു​പ​ക​രം വീ​ണ്ടും ത​ര്‍ക്ക​ങ്ങ​ള്‍ക്ക് വ​ഴി​തെ​ളി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് വി​ഷ​യ​ത്തെ കൊ​ണ്ടു​വ​രാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. മ​ല​ങ്ക​ര സ​ഭ ഒ​ന്നാ​ണെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഇ​ത് മ​ന​സ്സി​ലാ​ക്കി സ​ഭ ഒ​ന്നാ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് മ​റു​വി​ഭാ​ഗം സൃ​ഷ്ടി​ക്കേ​ണ്ട​ത്. പാ​ത്രി​യാ​ര്‍ക്കീ​സ് ബാ​വ​യെ അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​ഭ ഒ​ന്നാ​കാ​ന്‍ ത​ട​സ്സ​മെ​ന്നാ​ണ് മ​റു​വി​ഭാ​ഗം ആ​ദ്യം മു​ത​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ആ​ദ്യ​കാ​ലം മു​ത​ല്‍ സ​ഭ ആ​രാ​ധ​ന​ക്ര​മ​ങ്ങ​ളി​ല​ട​ക്കം പാ​ത്രി​യാ​ര്‍ക്കീ​സ് ബാ​വ​ക്ക്​ അ​ര്‍ഹ​മാ​യ അം​ഗീ​കാ​രം കൊ​ടു​ക്കു​ന്നു​ണ്ട്. മ​ല​ങ്ക​ര​യി​ലെ കാ​തോ​ലി​ക്ക​യെ പാ​ത്രി​യാ​ര്‍ക്കീ​സ് അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ പാ​ത്രി​യാ​ര്‍ക്കീ​സി​നെ​യും അം​ഗീ​ക​രി​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്നും സ​ഭാ​ത​ര്‍ക്കം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഇ​നി​യും ന​ട​ത്തു​മെ​ന്നും ബാ​വ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story