Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:45 AM IST Updated On
date_range 30 March 2022 5:45 AM IST'പരീക്ഷാ പേ ചര്‍ച്ച' തത്സമയ സംപ്രേഷണം
text_fieldsbookmark_border
മലപ്പുറം: വിദ്യാര്‍ഥികളുടെ പരീക്ഷ പേടിയെക്കുറിച്ച് സംവദിക്കുന്ന പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചര്‍ച്ച' ഏപ്രില്‍ ഒന്നിന് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും. രാവിലെ 11ന് ഓരോ ക്ലാസിലും തയാറാക്കിയ സ്‌ക്രീനുകള്‍ വഴി പരിപാടി വീക്ഷിക്കാം. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കാണാൻ അവസരമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പൽ വി. സന്തോഷ് കുമാര്‍, പി. പ്രമോദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story