Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTസാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഒരുക്കും
text_fieldsbookmark_border
വടക്കേക്കാട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉടനെ കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കുമെന്ന് അഭയം പാലിയേറ്റിവ് കെയറിന്‍റെ നിവേദനത്തിന് എൻ.കെ. അക്ബർ എം.എൽ.എ മറുപടി നൽകി. വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആക്കിയിട്ട് 15 വർഷം പിന്നിട്ടു. അതിന് അനുസൃതമായ ചികിത്സ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. രാത്രി സമയങ്ങളിൽ രോഗികൾക്ക് കുന്ദംകുളം, ചാവക്കാട് താലൂക്ക് ആശുപത്രികളെ ആശ്രയിക്കണം. നേരത്തെയുണ്ടായിരുന്ന ജനറൽ വാർഡ് നിർത്തി കോവിഡ് പരിചരണ കേന്ദ്രമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരിക്കെ ഏഷ്യയിലെ മികച്ച പൊതു ആരോഗ്യ കേന്ദ്രമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടിയ സ്ഥാപനം സി.എച്ച്.സി ആക്കിയതോടെ വികസനം പിന്നോട്ടാണ്. ഇക്കാര്യങ്ങൾ എം.എൽ.എയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി അഭയം ചെയർപേഴ്സൻ മൈമൂന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story