Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടിന്​ മുകളിൽ തെങ്ങ്...

വീടിന്​ മുകളിൽ തെങ്ങ് വീണ് വയോധിക മരിച്ചു

text_fields
bookmark_border
വീടിന്​ മുകളിൽ തെങ്ങ് വീണ് വയോധിക മരിച്ചു
cancel
കരുളായി: വീടിന്​ മുകളിലേക്ക് തെങ്ങ് വീണ് വയോധിക മരിച്ചു. കരുളായി കുളവട്ടം വള്ളിക്കെട്ട് കോളനിയിലെ പരേതനായ മൊരടന്‍ കറുത്തയുടെ ഭാര്യ ചക്കി എന്ന കാളിയാണ് (72) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപകടം. വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി വീടിന്​ മുകളിൽ പതിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ വീടിനകത്ത് കിടക്കുകയായിരുന്ന ചക്കിയുടെ ദേഹത്തേക്ക് ചുമർ ഇടിഞ്ഞു വീണു. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഉടൻ നിലമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളില്ലാത്ത ചക്കിയും ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകള്‍ മാതയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സമീപത്തെ മുറിയിലായിരുന്നതിനാല്‍ മാത പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം വള്ളിക്കെട്ട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഫോട്ടോ ppm1 ചക്കി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story