Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപണിമുടക്ക്​: പ്രകടനം...

പണിമുടക്ക്​: പ്രകടനം നടത്തി

text_fields
bookmark_border
വടക്കേക്കാട്: ദേശീയ പണിമുടക്കിന്‍റെ ഭാഗമായി വടക്കേക്കാട്, പുന്നയൂർ, പുന്നയൂർക്കുളം സംയുക്ത ട്രേഡ് യൂനിയൻ കച്ചേരിപ്പടിയിൽനിന്ന് നായരങ്ങാടിയിലേക്ക് പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി തോമസ് ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി വിനോദ്, സി.പി.ഐ സെക്രട്ടറി മനോജ്, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എ.വി. മോഹനൻ, എ.ഐ.ടി.യു.സി നേതാവ് ഭാസ്കരൻ, മോഹനൻ മമ്പറമ്പത്ത്, വിദ്യാധരൻ, ടി.എൽ. ജോയ്, അനീഷ്, സലിംകുമാർ, സത്യൻ എന്നിവർ സംസാരിച്ചു. നായരങ്ങാടിയിൽ രാവിലെ തുറന്നു പ്രവർത്തിച്ച വടക്കേക്കാട് പഞ്ചായത്ത് കാര്യാലയവും റേഷൻ കടയും സമരക്കാർ അടപ്പിച്ചു. പഞ്ചായത്ത് ആയുർവേദ-ഹോമിയോ ക്ലിനിക്കുകളും വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രവും പതിവുപോലെ പ്രവർത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story