Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:29 AM IST Updated On
date_range 28 March 2022 5:29 AM ISTഇടശ്ശേരി നാടകങ്ങൾക്ക് പ്രാധാന്യമേറെ -പ്രഫ. കെ.ജി. പൗലോസ്
text_fieldsbookmark_border
പൊന്നാനി: ഇടശ്ശേരി കവിതകളുടെ പ്രാധാന്യത്തോളം ഇടശ്ശേരി നാടകങ്ങൾക്കുമുണ്ടെന്ന് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ പ്രഫ. കെ.ജി. പൗലോസ്. ഇടശ്ശേരി പുരസ്കാര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടശ്ശേരി കവിതകൾക്ക് ലഭിച്ച ജനകീയത ഇടശ്ശേരിയുടെ നാടകങ്ങൾക്ക് ലഭിച്ചില്ല, എന്നാൽ, 'കൂട്ടുകൃഷി' ഉൾപ്പെടെയുള്ള നാടകങ്ങൾ വലിയ സാമൂഹിക മാറ്റത്തിനാണ് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹാകവി ഇടശ്ശേരിയുടെ സ്മരണാർഥം ഇടശ്ശേരി സ്മാരക സമിതിയും ഇടശ്ശേരി സ്മാരക ട്രസ്റ്റും ചേർന്നാണ് പൊന്നാനി ഇടശ്ശേരി സ്മാരക മന്ദിരത്തിൽ അനുസ്മരണവും അവാർഡ് വിതരണവും സംഘടിപ്പിച്ചത്. 'വിതയ്ക്കുന്നവന്‍റെ ഉപമ' നാടകത്തിന് കെ.വി. ശരത്ചന്ദ്രനും 'ജീവിതം തുന്നുമ്പോൾ' എന്ന നാടകത്തിന് രാജ് മോഹൻ നീലേശ്വരത്തിനും 'കുമരു -ഒരു കള്ളന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' നാടകത്തിന് എമിൽ മാധവിക്കുമാണ് ഈ വർഷത്തെ ഇടശ്ശേരി പുരസ്കാരം നൽകിയത്. വിജു നായരങ്ങാടി അധ്യക്ഷത വഹിച്ചു. ഇ. ജയകൃഷ്ണൻ പുരസ്കാരം ലഭിച്ച കൃതികളെ പരിചയപ്പെടുത്തി. സി. ഹരിദാസ്, മാധവൻ ഇടശ്ശേരി, കെ. വൃന്ദ, ടി.വി. ശൂലപാണി, പി. ബിന്ദു, അഡ്വ. ജിസൻ പി. ജോസ് എന്നിവർ സംസാരിച്ചു. Photo: MP PNN 1: ഇടശ്ശേരി അനുസ്മരണവും അവാർഡ് വിതരണ ചടങ്ങും കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ പ്രഫ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
