Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:47 AM IST Updated On
date_range 27 March 2022 5:47 AM ISTനാടകംതന്നെ ബാബുവിന് ജീവിതം
text_fieldsbookmark_border
ഇന്ന് ലോക നാടക ദിനം ഐ.ബി. അബ്ദുറഹ്മാൻ വടക്കേക്കാട്: ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിൽ അവതരിപ്പിക്കാൻ നാടകമെഴുത്ത് തുടങ്ങിയതാണ് ബാബു വൈലത്തൂർ. അന്നെഴുതിയ നാടകത്തിന്‍റെ പേര് 'വഴിയറിയാതെ'. പ്രീഡിഗ്രിക്ക് കോളജിൽ ചേർന്ന ബാബു പഠനം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചത് നാടകവഴിയിലേക്കാണ്. രചനയും സംവിധാനവുമായി നാടക സപര്യ തുടരുകയാണ്. ഇപ്പോൾ വയസ്സ് 45. നാടകം 75. ഒടുവിൽ പൂർത്തിയാക്കിയ 'ഗൗതമന്‍റെ സ്നേഹരാജ്യം' അവതരിപ്പിക്കാൻ പെരുവല്ലൂർ നാടക വേദിയെ പരിശീലിപ്പിക്കുന്ന തിരക്കിലാണ് ബാബു. ജില്ലയിലെ പ്രമുഖ നാടക ട്രൂപ്പുകളോട് സഹകരിക്കുന്ന ബാബുവിന് ഗ്രാമീണ നാടക സമിതികളോടാണ് കൂടുതൽ ഇഷ്ടം. പ്രദേശത്തെ 'പൊലിക' നാടക സംഘത്തിന്‍റെ പ്രവർത്തനത്തിനും ചുക്കാൻ പിടിക്കുന്നു. 2012ൽ നാടക രചനക്ക് സംഗീത നാടക അക്കാദമിയുടെ രണ്ടാം സ്ഥാനത്തിന് അർഹമായ ബാബുവിന്‍റെ 'ഉലഹന്നാൻ ബണ്ട്' അക്കാദമി പ്രസിദ്ധീകരിച്ചു. പ്രേംജി, എം.ആർ.ബി സ്മാരക അവാർഡുകളും ബെന്നി സാരഥി സ്മൃതി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നതാണ് ബാബുവിന്‍റെ നാടകങ്ങൾ. കച്ചേരിപ്പടിയിലെ മൂത്തേടത്ത് വീട്ടിൽ മാതാവ് അമ്മിണിക്കും ഭാര്യ സുജിതക്കുമൊപ്പമാണ് ബാബുവിന്‍റെ നാടക ജീവിതം. ---- TCC VDKD1 WORLD THEATRE DAY ബാബു വൈലത്തൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
