Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:46 AM IST Updated On
date_range 27 March 2022 5:46 AM ISTസ്കൂൾ വാർഷികവും യാത്രയയപ്പും ഇന്ന്
text_fieldsbookmark_border
ചെറുതുരുത്തി: ഗവ. എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഞായറാഴ്ച നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രധാനാധ്യാപകൻ പി.ഐ. യൂസഫ്, അറബിക് അധ്യാപകൻ കെ.എം. ഉമ്മർ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം സംസ്ഥാന പട്ടികജാതി വികസന കോർപറേഷൻ ചെയർമാൻ യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം നേടിയ വള്ളത്തോൾ നഗർ ഭരണസമിതിയെയും ജീവനക്കാരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ് സുബിൻ ചെറുതുരുത്തി, മാതൃസംഗമം പ്രസിഡന്‍റ് എസ്. മേഘ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. നിർമലാദേവി, എസ്.എം.സി ചെയർമാൻ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story