Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബജറ്റ്​: പാണഞ്ചേരിയിൽ...

ബജറ്റ്​: പാണഞ്ചേരിയിൽ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കും

text_fields
bookmark_border
പട്ടിക്കാട്: എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക്​ ഊന്നൽ നൽകി പാണഞ്ചേരി പഞ്ചായത്ത്​ ബജറ്റ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണയോടെ നടപ്പാക്കുന്ന 'ജല്‍ജീവന്‍ മിഷൻ' വഴി 12,000 വീടുകളിലാണ്​ 64 കോടി ചെലവിട്ട്​ കുടിവെള്ളം എത്തിക്കുക.​ 2024ഓടെ പൂർത്തിയാക്കാനാണ്​ ലക്ഷ്യമിടുന്നത്. 39,18,07000 രൂപ വരവും 39,43,77,000 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്​. ഉൽപാദന മേഖലക്ക് 2,15,50,000 രൂപയും പശ്ചാത്തല മേഖലക്ക് 76,02,7000 രൂപയും സേവന മേഖലക്ക് 16,26,32000 രൂപയും വകയിരുത്തിയ ബജറ്റ്​ വൈസ് പ്രസിഡന്‍റ്​ സവിത്രി സദാനന്ദൻ അവതരിപ്പിച്ചു. കര്‍ഷിക മേഖലക്ക്​ 1.50 കോടി, വനിതകള്‍ക്കായി ഫിറ്റ്നസ് സെന്‍റർ, സ്വയംതൊഴിൽ പദ്ധതി, പകല്‍ വീടുകള്‍ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story