Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:40 AM IST Updated On
date_range 27 March 2022 5:40 AM ISTലേഡീസ് വിങ് ഇൻസ്റ്റല്ലേഷൻ ഇന്ന്
text_fieldsbookmark_border
തിരൂർ: ജെ.സി.ഐ തിരൂരിന്റെ നേതൃത്വത്തിൽ ജെ.സി.ഐ ക്യൂൻസ് എന്ന പേരിൽ ലേഡീസ് വിങ് രൂപവത്കരിച്ചു. ഇതിന്റെ ഇൻസ്റ്റല്ലേഷൻ ഞായറാഴ്ച തിരൂർ എം.ഇ.എസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താനൂർ മുനിസിപ്പൽ ചെയർമാൻ പി. ഷംസുദ്ദീൻ വിശിഷ്ടാതിഥിയായിരിക്കും. സോൺ പ്രസിഡന്റ് രാകേഷ് മേനോൻ മുഖ്യാതിഥിയിരിക്കും. ക്യൂനിന്‍റെ പ്രസിഡന്‍റായി അനീഷ സുൽത്താനയെയും സെക്രട്ടറിയായി ബീനയെയും വൈസ് പ്രസിഡന്റ് ആയി നസ്‌ല തേജസിനെയും ട്രഷററായി റഷീദ ബാനുവിനെയും പ്രോഗ്രാം ഡയറക്ടറായി റെജീല നിസാറിനെയും തെരഞ്ഞെടുത്തു. സോൺ വൈസ് പ്രസിഡന്റ് ഡോ. ഫവാസ് മുസ്തഫ, മനു ആന്റണി, അനീഷ സുൽത്താന, സെക്രട്ടറി കെ.പി. ബീന, പ്രോഗ്രാം ഡയറക്ടർ റെജീല നിസാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story