Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണുത്തി ​പൊലീസ്...

മണ്ണുത്തി ​പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം

text_fields
bookmark_border
മണ്ണുത്തി: മണ്ണുത്തി പൊലീസ് സ്റ്റേഷന് പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ ഐ.എസ്​.ഒ അംഗീകാരം ലഭിച്ചു. നേരത്തേ മികച്ച പൊലീസ് സ്റ്റേഷനുള്ള അവാർഡ് മുഖ്യമന്ത്രിയിൽനിന്ന് നേടിയിട്ടുണ്ട്. ജില്ലയിൽ ഐ.എസ്​.ഒ സർട്ടിഫിക്കറ്റ് നേടുന്ന ആദ്യ സ്റ്റേഷനാണ്​ മണ്ണുത്തി. പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനം, കുറ്റകൃത്യങ്ങൾ തടയൽ, കുറ്റാന്വേഷണം, ക്രമസമാധാനം, മയക്കുമരുന്നിന്‍റെ ഉപയോഗം തടയൽ എന്നിവയിൽ മണ്ണുത്തി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാണിച്ച മികവും ആത്മാർഥതയുമാണ് അംഗീകാരം നേടികൊടുത്തത്. ഒല്ലൂർ എ.സി.പി കെ.സി. സേതു, മണ്ണുത്തി സി.ഐ എം. ശശിധരൻ പിള്ള തുടങ്ങിയവരാണ്​ സ്റ്റേഷന്‍റെ മികവിന്​ നേതൃത്വം നൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story