Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ട്​ വർഷത്തിന്​ ശേഷം...

രണ്ട്​ വർഷത്തിന്​ ശേഷം ഷെഡ്യൂൾ സർവിസുകൾ നാളെ മുതൽ; പ്രതീക്ഷയിൽ കരിപ്പൂരും

text_fields
bookmark_border
കരിപ്പൂർ: രണ്ട്​ വർഷത്തിന്​ ശേഷം രാജ്യത്ത്​ വിമാന സർവിസുകൾ പൂർവസ്ഥിതിയിലേക്ക്​. കോവിഡിനെ തുടർന്ന്​ 2020 മാർച്ച്​ 23ന്​ നിർത്തിയ ഷെഡ്യൂൾ സർവിസുകളാണ്​ പുനരാരംഭിക്കുന്നത്​. മാർച്ച്​ 27 മുതലാണ്​ അന്താരാഷ്​ട്ര ഷെഡ്യൂൾ സർവിസുകൾ ആരംഭിക്കാൻ​ കേന്ദ്രം അനുമതി നൽകിയത്​. കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നെങ്കിലും കോവിഡ്​ വ്യാപനത്തെ തുടർന്ന്​ നീട്ടുകയായിരുന്നു. രണ്ട്​ വർഷമായി വന്ദേഭാരത്​, ചാർട്ടർ സർവിസുകൾ, വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ എയർ ബബ്​ൾ കരാർ പ്രകാരമുള്ള സർവിസുകൾ എന്നിവയാണ്​ ഉണ്ടായിരുന്നത്​. വിമാന കമ്പനികൾ മാർച്ച്​ 27 മുതൽ ഒക്ടോബർ 29 വരെയുള്ള വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. കോവിഡിന്‍റെ ആഘാതം മറികടന്ന്​ പഴയ നിലയിലേക്ക്​ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ കോഴിക്കോട്​ വിമാനത്താവളവും. താൽക്കാലികമായി നിർത്തിയ സർവിസുകളെല്ലാം വിമാന കമ്പനികൾ ​പുനരാരംഭിക്കുന്നുണ്ട്​. ഒമാൻ എയർ സർവിസ്​ ആരംഭിക്കുന്നതാണ്​ പ്രധാന നേട്ടം. രണ്ട്​ വർഷമായി മസ്കത്​ ​സെക്ടറിൽ എയർ ബബ്​ൾ കരാർ പ്രകാരം സലാം എയറായിരുന്നു സർവിസ്​ നടത്തിയത്​. ഒമാൻ എയർ വരുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റിയും ലഭ്യമാകും. കുറഞ്ഞ സർവിസുകളുണ്ടായിരുന്ന ഖത്തർ എയർവേസും ഗൾഫ്​ എയറും പ്രതിദിന സർവിസുകളാകുന്നുണ്ട്​. കൂടാതെ, എയർ ഇന്ത്യ മുംബൈ, ദുബൈ, ഷാർജ സർവിസും തുടങ്ങും. ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നീ ആഭ്യന്തര സെക്ടറുകളിലും ജിദ്ദ, റിയാദ്​, ദമ്മാം, ദുബൈ, അബൂദബി, ഷാർജ, അ​ൽ​ഐൻ, റാസൽഖൈമ, മസ്കത്​, സലാല, ബഹ്​റൈൻ, ദോഹ, കുവൈത്ത്​ എന്നീ അന്താരാഷ്ട്ര സെക്ടറുകളിലുമാണ്​ കരിപ്പൂരിൽനിന്ന്​ വിമാന സർവിസുള്ളത്​. എയർഇന്ത്യ, എയർഇന്ത്യ എക്സ്​പ്രസ്​, ഇൻഡിഗോ, സ്​പൈസ്​ ജെറ്റ്​, ഖത്തർ എയർവേസ്​, ഒമാൻ എയർ, ഗൾഫ്​ എയർ, എയർ അറേബ്യ, ഫ്ലൈ ദുബൈ, ഫ്ലൈ നാസ്​ എന്നീ വിദേശ കമ്പനികളും സർവിസ്​ നടത്തും. കോവിഡിന്​ മുമ്പുണ്ടായിരുന്നതിൽ സൗദി എയർലൈൻസും ഇത്തിഹാദുമാണ്​ ഇനി തിരിച്ചെത്താനുള്ളത്​. വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണമാണ്​ സൗദിയക്ക്​ തിരിച്ചടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story