Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:43 AM IST Updated On
date_range 26 March 2022 5:43 AM ISTകലുങ്ക് നിർമിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
text_fieldsbookmark_border
എടവണ്ണപ്പാറ: മപ്രം - മുട്ടുങ്ങൽ പാടശേഖരത്തിൽ നിന്ന് വെള്ളം പുറത്തുപോകുന്ന ഓവുചാൽ മാറ്റി കലുങ്ക് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 'നമ്മൾ' പ്രവർത്തകർ വെട്ടത്തൂർ വാർഡ് മെംബർ ആയിശ മാരാത്തിന് നിവേദനം നൽകി. 45 ഏക്കറിലധികം വരുന്ന തൈക്കുളം പാടശേഖരത്തിൽ വർഷകാല വെള്ളവും പുഴവെള്ളവും കട്ടപ്പള്ളി തോട്ടിലേക്ക് പോകുന്നത് ചെറിയ ഓവുചാലിൽ കൂടിയാണ്. കൂടാതെ, മപ്രം ജലാലിയ തടായിയിൽ നിന്ന് കുത്തിയൊലിച്ചു വരുന്ന മഴവെള്ളവും തൈക്കുളം പാടശേഖരത്തിലാണ് എത്തിപ്പെടുന്നത്. വെള്ളം കെട്ടിനിന്ന് കാർഷികവിളകൾ നശിക്കുന്നുവെന്ന് കർഷകർ പറയുന്നു. കലുങ്ക് നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. മുഹമ്മദ് ഹുസൈൻ, അഷ്റഫ്, മുഹമ്മദലി, ഷബീറലി പള്ളിപ്പറമ്പൻ എന്നിവർ നേതൃത്വം നൽകി. me nivedanam ചിത്രം: മപ്രം- മുട്ടുങ്ങലിൽ കലുങ്ക് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 'നമ്മൾ' പ്രവർത്തകർ വെട്ടത്തൂർ വാർഡ് അംഗം ആയിശ മാരാത്തിന് നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story