Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:43 AM IST Updated On
date_range 26 March 2022 5:43 AM ISTഓട്ടോ ഡ്രൈവറെ മർദിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
എരുമപ്പെട്ടി: ചിറമനേങ്ങാട് ഓട്ടോ ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി സ്വദേശി കല്ലുവയൽ ഞായർകുളത്ത് വീട്ടിൽ ജോളിയെയാണ് (54) എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ഇയാളുടെ സഹോദരൻ ജോഷി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പന്നിത്തടം ഓട്ടോ പാർക്കിലെ ഡ്രൈവറായ ചിറമനങ്ങാട് പനവല്ലി വീട്ടിൽ ഷാജിമോനാണ് (53) മർദനമേറ്റത്. കണ്ണൂർ സ്വദേശികളായ പ്രതികൾ ഇവരുടെ പരിചയക്കാരനായ ചിറമനേങ്ങാട് സ്വദേശിയെ അന്വേഷിച്ചാണ് ഇവിടെ എത്തിയത്. ഷാജിമോനെ പാർക്കിൽനിന്ന് ചിറമനേങ്ങാട് പ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സ്ഥലം അറിയാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് മർദനത്തിന് ഇടയാക്കിയത്. ജോളിയും ജോഷിയും ചേർന്ന് ഷാജിമോനെ മർദിക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story