Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:42 AM IST Updated On
date_range 26 March 2022 5:42 AM ISTചൊവ്വന്നൂർ ബ്ലോക്ക് ബജറ്റ്: ഭിന്ന ലിംഗക്കാർക്ക് തൊഴിലവസരം, പാർപ്പിടം
text_fieldsbookmark_border
കുന്നംകുളം: ഭിന്നലിംഗക്കാർക്ക് തൊഴിലവസരം, പാർപ്പിടം എന്നിവ ഉറപ്പാക്കിയുള്ള സമഗ്ര പദ്ധതിക്ക് മുൻതൂക്കം നൽകി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 40,55,26,306 രൂപ വരവും 40,52,30,706 രൂപ ചെലവും 2,95,600 രൂപ മിച്ചവും വരുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജി. പ്രമോദ് അവതരിപ്പിച്ചു. ലോകകപ്പ് ഫുട്ബാൾ നടക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വായനശാലകൾക്ക് എൽ.സി.ഡി പ്രോജക്ടർ വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്‍റ് ആൻസി വില്യംസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ആയൂർജാക്ക് വിഭാഗത്തിലുള്ള പ്ലാവിൻ തൈകൾ വിതരണം ചെയ്തു. സെക്രട്ടറി കെ.എം. വിനീത്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ രജിത ഷിബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story