Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോക ജലദിനം ആചരിച്ചു

ലോക ജലദിനം ആചരിച്ചു

text_fields
bookmark_border
വാഴക്കാട്: ഊർക്കടവിൽ ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച ലോക ജലദിനാചരണം ഇല്യാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. പൗരൻ അധ്യക്ഷത വഹിച്ചു. കേരള നദീ സംരക്ഷണ സമിതി സെക്രട്ടറി ടി.വി. രാജൻ ജലദിന സന്ദേശം കൈമാറി. എൻ.എസ്.എസ് വളന്‍റിയർമാർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കാരാട്: തിരുത്തിയാട് അസോസിയേഷൻ ഓഫ് സോഷ്യൽ സർവിസ് ജലദിന സംഗമം നടത്തി. പ്രവർത്തകരുടെ വീടുകളിൽ തണ്ണീർകുടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. സംഗമം ടാസ് പ്രസിഡന്റ് ഹാരിസ് ഉദ്ഘാടനം ചെയ്തു. ഫാരിസ്, ഫർഹാൻ, ഫവാസ്, താഹ റഷാദ്, കൃശോബ്, ഫുആദ് എന്നിവർ സംസാരിച്ചു. എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്തിലെ ജൽജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. പി. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ മുബശ്ശിർ, പി. ഷാഹിന, മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. me chaliyar puzha ഊർക്കടവിൽ ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച ജലദിനാചരണം പരിപാടി ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു 'പാസ്​വേഡ്' ക്യാമ്പ് തുടങ്ങി മഞ്ചേരി: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി 'പാസ് വേഡ്' വ്യക്തിത്വ വികസന ക്യാമ്പ് തുടങ്ങി. നഗരസഭാധ്യക്ഷ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.എം. നാസർ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോച്ചിങ് സെന്‍റർ പ്രിൻസിപ്പൽ പി. റജീന, സ്കൂൾ പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രധാനാധ്യാപകൻ കെ.എം. അബ്ദുൽ ഷുക്കൂർ, പി. കുഞ്ഞിമുഹമ്മദ്, കെ. അബ്ദുല്ല, എം. അംബിക എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story