Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:47 AM IST Updated On
date_range 24 March 2022 5:47 AM ISTഅപകടസ്ഥലത്ത് മാതൃക രക്ഷാപ്രവർത്തനവുമായി നാട്ടുകാർ
text_fieldsbookmark_border
കൊണ്ടോട്ടി: ദേശീയപാതയില്‍ ലോറിയിടിച്ച് ബസ് മറിഞ്ഞതിനെ തുടർന്ന് നടന്ന ജനകീയ രക്ഷാപ്രവര്‍ത്തനം മാതൃകയായി. പുലർച്ച ആറിനുണ്ടായ അപകടത്തില്‍ പൊലീസിനെയും അഗ്നിരക്ഷ സേനയെയും കാത്തുനില്‍ക്കാതെയായിരുന്നു നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനം. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചു. രാവിലെ ടോറസ് ലോറിയിടിച്ച് ബസ് മറിഞ്ഞെന്ന വിവരമെത്തിയതോടെ യുവാക്കളുടെ വൻ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിയത്. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാനും ഗതാഗതം നിയന്ത്രിക്കാനും നാട്ടുകാര്‍ തന്നെയായിരുന്നു മുന്നില്‍. പ്രദേശവാസികളും വ്യാപാരികളും വാഹന ഡ്രൈവര്‍മാരുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. me kdy 1 accident : കൊണ്ടോട്ടിയിലുണ്ടായ വാഹനാപകടത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story