Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:47 AM IST Updated On
date_range 24 March 2022 5:47 AM ISTചീക്കോട് പഞ്ചായത്ത് ബജറ്റ്: കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന
text_fieldsbookmark_border
എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് കെ.പി. സഈദ് അവതരിപ്പിച്ചു. 24,34,95,542 രൂപ വരവും 23,49,46,000 രൂപ ചെലവും 85,49,542 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ കാർഷിക മേഖലയിൽ ഹരിതകാന്തി പദ്ധതി, കാർഷിക സംഭരണ വിതരണ കേന്ദ്രം ആരംഭിക്കൽ, കാർഷിക കനാലുകൾ നിർമിക്കൽ, കൃഷിഭവന് സ്ഥലം വാങ്ങൽ എന്നിവക്ക് ഊന്നൽ നൽകി. വിദ്യാഭ്യാസ മേഖലയിൽ അക്ഷര വെളിച്ചം പദ്ധതി, പറപ്പൂർ പള്ളിമുക്ക് ജി.എൽ.പി സ്കൂളിന് സ്ഥലം വാങ്ങൽ, പൊന്നാട് ജി.എൽ.പി സ്കൂളിന് പുതിയ ക്ലാസ് റൂം നിർമാണം എന്നിവയും ആരോഗ്യ മേഖലയിൽ സമാശ്വാസം പദ്ധതി, വയോമധുരം പദ്ധതി, ചീക്കോട് സബ് സെന്‍ററിന് പുതിയ കെട്ടിടം തുടങ്ങിയവയും നടപ്പാക്കും. ശുചിത്വ മേഖലയിൽ എം.സി.എഫിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമിക്കൽ, വീടുകൾ കേന്ദ്രീകരിച്ച് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ എന്നിവയും യുവജനക്ഷേമ മേഖലയിൽ ഇൻഡോർ സ്റ്റേഡിയം നിർമാണം, വിവിധ സ്ഥലങ്ങളിൽ ഗ്രൗണ്ട് നിർമാണം എന്നിവയും ലൈഫ് ഭവനപദ്ധതി, വിവിധ ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തൽ, വെട്ടുപാറ മുരിഞ്ഞമാട് കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിക്ക് വിഹിതം നൽകൽ, രണ്ടാമത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ സ്ഥാപിക്കൽ തുടങ്ങിയവയും ബജറ്റിൽ ഇടം നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എളങ്കയിൽ മുംതാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന ഫൈസൽ, എം.പി. രജീഷ്, പി. നസീമ, അംഗങ്ങളായ മുബശ്ശിർ, വിജീഷ്, അബ്ദുൽകരീം, അബ്ദുൽ അസീസ്, വെളുത്തേടത്ത് കാർത്യായനി, രാജശ്രീ സുരേന്ദ്രൻ, മൈമൂന തടത്തിൽ, സഫിയ സിദ്ദീഖ്, ഫജീന സിദ്ദീഖ്, ഫാത്തിമ, സെക്രട്ടറി കെ. സുധീർ, അസി. സെക്രട്ടറി എം. വിജയൻ, അസി. എൻജിനീയർ മുബാറക്, വി.ഇ.ഒ ശിഹാബുദ്ദീൻ, എ. നൗഷാദ് എന്നിവർ സംസാരിച്ചു. സഹവാസ ക്യാമ്പ് എടവണ്ണപ്പാറ: സമഗ്ര ശിക്ഷ കേരള കൊണ്ടോട്ടി ബി.ആർ.സിക്ക് കീഴിൽ വെട്ടത്തൂർ ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച 'വേനൽപച്ച' സഹവാസ ക്യാമ്പ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. ആയിശ മാരാത്ത് അധ്യക്ഷത വഹിച്ചു. അപൂർവ രോഗത്തിനടിമയായിട്ടും വെല്ലുവിളികളെ അതിജീവിച്ച റാഷിജിത്ത് കുട്ടികളുമായി സംവദിച്ചു. ജൈസല, ജിത്ത്, പ്രധാനാധ്യാപകൻ രാമചന്ദ്രൻ, പി.ടി.എ പ്രസിഡന്‍റ് അഫ്സൽ, അനിൽകുമാർ, ശ്രീദാസ്, കരീം എളമരം, കെ.ഒ. ആലി, മുരളീധരൻ, ഡോ. സുധീരൻ ചീരക്കോട, ബീന എന്നിവർ സംസാരിച്ചു. me venal pacha വേനൽപച്ച സഹവാസ ക്യാമ്പ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story