Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെക്രട്ടറിയെ ഉപരോധിച്ച...

സെക്രട്ടറിയെ ഉപരോധിച്ച കൗൺസിലർമാർക്കെതിരെ കേസ്​

text_fields
bookmark_border
ചാവക്കാട്: നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച് സമരം ചെയ്ത എട്ട് കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് കെ.വി. സത്താർ, കൗൺസിലർമാരായ ബേബി ഫ്രാൻസിസ്, അസ്മത്തലി, പി.കെ. കബീർ, ഫൈസൽ കാനാമ്പുള്ളി, ഷാഹിദ മുഹമ്മദ്, സുപ്രിയ രാമചന്ദ്രൻ, ഷാഹിദ പേള എന്നിവർക്കെതിരെയാണ് കേസെടുത്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന ചാവക്കാട് നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ്​ എസ്. ഐ വി.പി. അഷറഫ് കേസടുത്തത്. ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് കൈയേറി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൗൺസിലർമാർ ഉപരോധ സമരം സംഘടിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story