Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:44 AM IST Updated On
date_range 24 March 2022 5:44 AM ISTവെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച്
text_fieldsbookmark_border
ചാവക്കാട്: മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കടപ്പുറം, ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വട്ടേക്കാട് സെന്‍ററിൽനിന്നും ആരംഭിച്ച മാർച്ച് മൂന്നാംകല്ല് സെന്‍ററിൽ സമാപിച്ചു. സമാപന യോഗം ഗുരുവായൂർ മണ്ഡലം പ്രസിഡന്‍റ് സി.ആർ. ഹനീഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് വട്ടേക്കാട്, സാലിഹ് തങ്ങൾ, ഒരുമനയൂർ പഞ്ചായത്ത് സെക്രട്ടറി കെ.വി. ഷിഹാബ് എന്നിവർ സംസാരിച്ചു. മുഹമ്മദ് സുഹൈൽ, അരവിന്ദൻ, മൊയ്‌ദീൻകുഞ്ഞി, ഇ.എം. സൈഫുദ്ദീൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ----- ഫോട്ടോ: TCC CKD Welfare Party March മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കടപ്പുറം, ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
