Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോക്സോ കേസ്: വയോധികന്...

പോക്സോ കേസ്: വയോധികന് ഏഴ് വർഷം കഠിന തടവും അര ലക്ഷം പിഴയും

text_fields
bookmark_border
പോക്സോ കേസ്: വയോധികന് ഏഴ് വർഷം കഠിന തടവും അരലക്ഷം പിഴയും തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ. അരണാട്ടുക്കര മണപ്പുറം വീട്ടിൽ ജോണിയെയാണ് (54) തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്​ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 2016 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി.വി. സിന്ധുവാണ് കേസ് രജിസ്റ്റർ ചെയ്തത്. വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി.കെ. രാജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി, പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്​ പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി വെസ്റ്റ് പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസർ സംഗീത് എം.ഡിയും ഉണ്ടായിരുന്നു. tct_chr1-johny
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story