Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:49 AM IST Updated On
date_range 23 March 2022 5:49 AM ISTഅൻസാർ ജീവനക്കാരുടെ വാർഷികാഘോഷം
text_fieldsbookmark_border
അൻസാർ ജീവനക്കാരുടെ വാർഷികാഘോഷം പെരുമ്പിലാവ്: അൻസാർ ജീവനക്കാരുടെ വാർഷികാഘോഷം 'ആരവം 2022'ന് ഫുട്ബാൾ മത്സരത്തോടെ തുടക്കമായി. ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലും ഫലം കാണാതെ സഡൻ ഡെത്തിൽ ബസ് ഡ്രൈവർ നൗഷാദിന്‍റെ ഗോളിലാണ് ടീം യഹ്യ ഇലവൻ, ടീം മൻസൂർ ഇലവനെ പരാജയപ്പെടുത്തിയത്. കെ.ടി. ജമാലുദ്ദീൻ മത്സരം നിയന്ത്രിച്ചു. അൻസാർ ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയുമായ ഡോ. നജീബ് മുഹമ്മദ് കിക്കോഫ് നിർവഹിച്ചു. സാംസ്കാരിക വേദി പ്രസിഡന്‍റ് ആർ. ഫൈസൽ, അൻസാർ സി.ഒ.ഒ പി.എ. ശഹീദ്, ഫിനാൻസ് മാനേജർ ഹാരിസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. പി.ടി. അബൂബക്കർ, കെ.ആർ. രവ്യ, എം.എ. കമറുദ്ദീൻ, ടി.എ. മുജീബ്, സി. ബിജ്ന എന്നിവർ നേതൃത്വം നൽകി. വനിത വിഭാഗം ഷട്ടിൽ ബാഡ്മിന്‍റൺ മത്സരം നാളെ നടക്കും. tcckkm 3 അൻസാർ ജീവനക്കാരുടെ ഫുട്ബാൾ മത്സരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
