Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:49 AM IST Updated On
date_range 23 March 2022 5:49 AM ISTജല ജീവൻ മിഷൻ കുടിവെള്ള പദ്ധതി: അമരമ്പലത്ത് ആസൂത്രണ യോഗം
text_fieldsbookmark_border
പൂക്കോട്ടുംപാടം: നിലമ്പൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ആസൂത്രണ യോഗം അമരമ്പലം പഞ്ചായത്ത് ഹാളിൽ ചേർന്നു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ നിലമ്പൂർ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും സമീപ പഞ്ചായത്തുകളായ വണ്ടൂർ, ചോക്കാട് പഞ്ചായത്തുകളിലും കൂടി വെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 750 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റി വെച്ചിട്ടുള്ളത്. കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് പി.വി. അൻവർ എം.എൽ.എ പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ് അനിതാ രാജു, മൂത്തേടം ഗ്രാമപഞ്ചായത്ത് അംഗം എ.ടി. റെജി, കരുളായി ഗ്രാമപഞ്ചായത്ത് അംഗം സിദ്ദീഖ് വടക്കൻ തുടങ്ങിയവരും ജലവിഭവ വകുപ്പ് ജീവനക്കാർ, വിവിധ പഞ്ചായത്ത് ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോppm2 ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതി അമരമ്പലത്ത് ആസൂത്രണ യോഗത്തിൽ പി.വി. അൻവർ എം.എൽ.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)