Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:48 AM IST Updated On
date_range 23 March 2022 5:48 AM ISTനന്നമ്പ്രയിലെ ജലക്ഷാമം: തോടുകളിലെ മണ്ണ് നീക്കാന്‍ നടപടി
text_fieldsbookmark_border
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.പി.എ. മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സ്വതന്ത്ര കര്‍ഷക സംഘം ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. നഹ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ്, സി.ടി. നാസര്‍, പഞ്ചായത്ത് ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പനയത്തില്‍ മുസ്തഫ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ ഒടിയില്‍ പീച്ചു, സലീം പൂഴിക്കല്‍, എ.കെ. മരക്കാരുട്ടി, മറ്റത്ത് റഷീദ്, എം.പി. അബ്ദുല്‍ റഷീദ്, ടി.കെ. നാസര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കടുത്ത വേനലില്‍ കരിഞ്ഞുണങ്ങുന്ന നന്നമ്പ്രയിലെ കൃഷി സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. അതിന് മുന്നോടിയായി താല്‍ക്കാലികമായി അടിയന്തര സ്വഭാവത്തില്‍ ചെയ്യേണ്ട പ്രവൃത്തിയും ഭാവിയിൽ നടത്തേണ്ട പദ്ധതിയെക്കുറിച്ച പ്രപ്പോസലും തയാറാക്കാൻ സമിതിയെ തീരുമാനിച്ചു. സമിതി ബുധനാഴ്ച ഉച്ചയോടെ എം.എല്‍.എക്ക് റിപ്പോര്‍ട്ട് നല്‍കും. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തുന്ന തോടുകളില്‍ മണ്ണടഞ്ഞത് നീക്കം ചെയ്യാനാണ് അടിയന്തര നടപടിയുണ്ടാകേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കര്‍ഷകര്‍ എം.എല്‍.എക്ക് നിവേദനവും നല്‍കി. ഓറിയന്‍റേഷൻ ക്ലാസ് തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി ലഭിച്ച ഓപൺ പ്ലസ് വൺ കേരള പ്രൈവറ്റ് വിദ്യാർഥികൾക്ക് 27ന് രാവിലെ 9.30 മുതൽ ഓറിയന്‍റേഷൻ ക്ലാസ് ഉണ്ടായിരിക്കും. മെമ്മോ കാർഡ് സഹിതം ഹജാരവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story