Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനറൽ ബോഡിയും...

ജനറൽ ബോഡിയും അനുമോദിക്കൽ ചടങ്ങും

text_fields
bookmark_border
വണ്ടൂർ: കേരള ബിൽഡിങ്​ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ വണ്ടൂർ യൂനറ്റ് ഒമ്പതാം ജനറൽ ബോഡി യോഗം ചൊവ്വാഴ്ച നടുവത്ത് മൂച്ചിക്കൽ ആത്താസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടി ജില്ല പഞ്ചായത്തംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കെട്ടിട ഉടമകളുടെ മക്കളെ അനുമോദിക്കും. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്‍റ്​ പി. ഉമ്മർ ഹാജി, ലിയാക്കത്തലി പെരുമുണ്ട, എ. സബാഹ് തുടങ്ങിയവർ പങ്കെടുത്തു. ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു വണ്ടൂർ: പഞ്ചായത്തിൽ 48 ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ പി. റുബീന വിതരണോദ്ഘാടനം നിർവഹിച്ചു. വീൽചെയർ, സ്റ്റഡി ടേബിൾ, മൊബൈൽ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്‍റ്​ ഷൈജൻ എടപ്പറ്റ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ വി. ജ്യോതി, ഇ. തസ്നിയ ബാബു, സി.ടി.പി ജാഫർ, വാർഡ്​ അംഗങ്ങളായ അരിമ്പ്ര മോഹനൻ, കാപ്പിൽ മൻസൂർ, യു. അനിൽകുമാർ, ഷൈനി പാറശേരി, പി. രുഗ്മിണി, സെക്രട്ടറി വൈ.പി. അഷ്റഫ്, ഇ. വിനോദിനി, ടി.വി. ജയഗീത തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story