Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടക്കരയിൽ ബഡ്സ്...

എടക്കരയിൽ ബഡ്സ് സ്കൂളിന് കെട്ടിടത്തിന്​ ഒരു കോടി അനുവദിക്കുമെന്ന് എം.എല്‍.എ

text_fields
bookmark_border
എടക്കരയിൽ ബഡ്സ് സ്കൂളിന് കെട്ടിടത്തിന്​  ഒരു കോടി അനുവദിക്കുമെന്ന് എം.എല്‍.എ
cancel
എടക്കരയിൽ ബഡ്സ് സ്കൂൾ കെട്ടിടത്തിന്​ ഒരുകോടി അനുവദിക്കുമെന്ന് എം.എല്‍.എ എടക്കര: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ എടക്കര പഞ്ചായത്ത് ആരംഭിക്കുന്ന ബഡ്സ് സ്കൂളിന് കെട്ടിടം പണിയാന്‍ രണ്ടുഘട്ടമായി ഒരുകോടി രൂപ അനുവദിക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ എടക്കര പഞ്ചായത്തുതല കലോത്സവം 'നക്ഷത്ര തിളക്കം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്കൂള്‍ നിര്‍മിക്കാന്‍ 25 സെന്‍റ്​ സ്ഥലം നല്‍കുമെന്ന് പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കെ.ആര്‍. ഭാസ്കര പിള്ള ചടങ്ങില്‍ വാഗ്ദാനം ചെയ്തു. എടക്കര പാലിയേറ്റിവ് ക്ലിനിക്കിൽ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ പി. പുഷ്പവല്ലി, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയ്, ബ്ലോക്ക്​ പഞ്ചായത്തംഗങ്ങളായ റഷീദ് വാളപ്ര, സോമന്‍ പാര്‍ളി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ. ആയിശക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഫസിന്‍ മുജീബ്, കബീര്‍ പനോളി, സിന്ധു പ്രകാശ്, വാര്‍ഡ് അംഗം എം.കെ. ധനഞ്ജയന്‍, പി. മോഹനന്‍, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. mn edk- kalolsavm പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ എടക്കര പഞ്ചായത്തുതല കലോത്സവം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story